243View

വേനല്‍ കടുത്തതോടെ തമി‍ഴ്നാട്ടിലെ 100കണക്കിനു ഏക്കര്‍ പൂ പാടങ്ങള്‍ കരിഞ്ഞുണങ്ങി.ഇതോടെ കേരളത്തിലേക്കുള്ള പൂക്കളുടെ വരവ്​ ഗണ്യമായി കുറഞ്ഞു. തമി‍ഴ്നാട്ടിലെ ചിന്നമന്നൂര്‍, ശീലംപെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ്​ പ്രധാനമായും പൂ ക്യഷി നടക്കുന്നത്​. ജമന്തി,റോസ്​,അരളി,ചെത്തി, അലങ്കാര പുഷ്​പമായ കോ‍ഴിപ്പൂ തുടങ്ങിയവയാണ്​ പ്രധാനമായും ഇവിടെ ക്യഷി ചെയ്യുന്നത്​. ജലം ഏറെ ആവശ്യമായ പൂ ക്യഷിക്ക്‌ ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്​ മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലത്തേയാണ്​. എന്നാല്‍ വേനല്‍ കനത്തതോടെ മുല്ലപ്പെരിയാറില്‍ ജലം കുറയുകയും കനാലുകള്‍ വരളുകയും ചെയ്​തത്​ തമി‍ഴ്നാട്ടിലെ പൂ കര്‍ഷകരെ ദുരിതത്തിലാക്കി.